blood-red-sky

ചെഞ്ചോര നിറത്തിൽ ആകാശം, എങ്ങും കനത്ത പുകപടലങ്ങൾ, ഭീതിയിലാണ്ട് ജനങ്ങൾ. ഇൻഡോനേഷ്യയിലെ ജാംബി പ്രവിശ്യയിലാണ് ആഴ്ചകളായി ഈ പ്രതിഭാസം തുടരുന്നത്. ലോകാവസാനമെന്ന് തോന്നിപ്പിക്കും വിധമുള്ള പ്രതിഭാസം കാട്ടുതീയുടെ ഫലമായുണ്ടായതാണ്. എല്ലാവർഷവും ഇവിടെ ഗ്രീഷ്മകാലത്ത് കൃഷിഭൂമിയും വനഭൂമിയും കത്തിക്കാറുണ്ട്. ഇതുമൂലം കനത്ത പുകയും മൂടൽമഞ്ഞും വ്യാപിക്കും. 

 

അന്തരീക്ഷം ചുവക്കാന്‍ കാരണം റെയ്ലി വികിരണം എന്ന പ്രതിഭാസമാണെന്നാണ് കാലാവസ്ഥാശാസ്ത്രജ്ഞരുടെ നിരീക്ഷണം. അന്തരീക്ഷത്തിലെ പൊടിപടലങ്ങളുടെ താരതമ്യേന വലിയ കണങ്ങളിലൂടെ പ്രകാശം കടന്നുപോകുമ്പോഴാണ് ഇതുണ്ടാകുന്നത്. ഡൽഹിയിൽ ഹരിയാനയിലെയും പഞ്ചാബിലെയും പാടശേഖരങ്ങൾ കത്തിക്കുമ്പോഴുണ്ടാകുന്ന സ്മോഗിന് തുല്യമായ പ്രതിഭാസമാണിത്. രാജ്യത്തെ കര്‍ഷകരും വലിയ കാര്‍ഷിക കോര്‍പ്പറേറ്റ് കമ്പനികളുമാണ് ഇന്തോനേഷ്യയിൽ വനഭൂമിയും കൃഷിഭൂമിയും കത്തിക്കാൻ കൂട്ടുനിൽക്കുന്നത്.