വിസിറ്റിങ് കാർഡ് ഉള്ള ജോലിക്കാരി. കഴിഞ്ഞ ദിവസം വൈറലായ പോസ്റ്റ് ആണ്. എന്നാൽ, ജോലിക്കാരിയെ അന്വേഷിച്ചെത്തിയ സോഷ്യൽ മീഡിയ അറിഞ്ഞത് ഹൃദയബന്ധത്തിന്റെ കഥയാണ്. സ്വന്തം വീട്ടിൽ ജോലിക്കെത്തുന്ന ഗീതയ്ക്ക് ഒരു ഉടമസ്ഥ സമ്മാനിച്ചതാണ് ഇൗ കാർഡ്. 

 

പലവീടുകളിലായി ജോലിചെയ്യുകയായിരുന്നു ഗീത. അവർ വീട്ടുജോലിക്കു പോയിരുന്ന ഒരു വീട്ടിലെ ഉടമസ്ഥയായ ധനശ്രീ ഷിൻഡെ ജോലി കഴിഞ്ഞു തിരികെയെത്തിയപ്പോൾ സങ്കടപ്പെട്ടിരിക്കുന്ന ഗീതയെയാണ് കണ്ടത്. കാരണം തിരക്കിയപ്പോൾ തന്റെ ജോലി പോയെന്നും മാസം 4000 രൂപയുടെ കുറവു വരുമെന്നും അവർ സങ്കടത്തോടെ പറഞ്ഞു. ഇതറിഞ്ഞ ധനശ്രീ തന്റെ ബുദ്ധി ഉപയോഗിച്ച് തീർത്തതാണ് ഗീതയുടെ വിസിറ്റിങ് കാർഡ്.

 

അതിമനോഹരമായ ഒരു വിസിറ്റിങ് കാർഡ് ഗീതയ്ക്കായി ഒരുക്കുകയും അതിന്റെ 100 പ്രിന്റെടുത്ത് സൊസൈറ്റി വാച്ച്മാന്റെ സഹായത്തോടെ വിതരണം ചെയ്യുകയും ചെയ്തു. ഇതോടെ ഗീതയുടെ ഫോണിന് വിശ്രമമില്ലാതായി.