fathah

TAGS

‘ഒന്നോ രണ്ടോ സെക്കൻഡ് മാത്രമേ ലഭിച്ചുള്ളു.  ഓടിവരുന്ന ട്രെയിനിനു മുന്നിൽ ഒരു വീട്ടമ്മയും പേരക്കുട്ടിയും. എന്തു ചെയ്യണമെന്നറിയാതെ ഒരു നിമിഷം പകച്ചു പോയി. പിന്നെ ഓടിച്ചെന്ന് അവരെ തള്ളിമാറ്റി.’ ഫത്താഹ് പറയുന്നു. ഈ  ധീരതയ്ക്കാണു രാജ്യം പുരസ്കാരം നൽകി ആദരിക്കുന്നത്. പുതുപ്പണം പൊന്നണ്ടിയിൽ നിസാർ–സുബൈദ ദമ്പതികളുടെ മകനാണു ഫത്താഹ്.  പുതുപ്പണം ജെഎൻഎം എച്ച്എസ്എസിൽ 9–ാം തരം വിദ്യാർഥി. 

 

പുതുപ്പണം ആക്കൂ പാലത്തിനു സമീപത്തെ റെയിലിൽ ട്രെയിനിനു മുൻപിൽപെട്ട സ്ത്രീയെയും 7 വയസ്സുള്ള പേരക്കുട്ടിയെയുമാണു ഫത്താഹ്  രക്ഷപ്പെടുത്തിയത്. കുളത്തിൽ കുളി കഴിഞ്ഞു സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേക്കു വരുമ്പോഴാണ് ഫത്താഫ് സംഭവം കാണുന്നത്. ഉടൻ ഓടിച്ചെന്ന് ഇരുവരെയും തള്ളി മാറ്റി. 

 

ഇതിനിടയിൽ ഫത്താഫിന്റെ കാൽ ട്രെയിനിനടിയിൽ കുടുങ്ങാതിരുന്നതു ഭാഗ്യം കൊണ്ടു മാത്രമാണ്. സുഹൈ‍ൽ, സാലിമ എന്നീ സഹോദരങ്ങളുണ്ട് ഫത്താഫിന്. ഉപ്പ നിസാർ ബഹ്റൈനിൽ സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്യുകയാണ്.