പൗരത്വഭേദഗതി നിയമത്തിനെതിരെ വേറിട്ട പ്രതിഷേധവുമായി ഡോക്ടർ ദമ്പതികൾ. കോൺഗ്രസ് റിസർച്ച് വിഭാഗം തലവനും ഡോക്ടറുമായ സരിനും ഭാര്യ സൗമ്യ സരിനുമാണ് ബോർഡിനൊപ്പം പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ഉയർത്തിയത്.

ഇരുവരുടെയും പേരിനൊപ്പം പരിശോധനയും നിർദേശങ്ങളും ഭരണഘടനയിലുള്ള വിശ്വാസത്തിന് വിധേയമായിരിക്കുമെന്നാണ് പുതയിതായി സ്ഥാപിച്ച് ബോർഡിലുള്ളത്. #INDIANS, #REPEALCAA, #NONRC എന്നീ ഹാഷ്ടാഗുകളും ബോർഡിലുണ്ട്. സിവിൽ സർവീസ് ഉപേക്ഷിച്ചാണ് സരിൻ കോൺഗ്രസ് പാർട്ടിയിൽ ചേർന്നത്. 

എന്നാൽ ഡോക്ടറെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ രംഗത്തെത്തി. രാഷ്ട്രീയവും തൊഴിലും കൂട്ടിച്ചേർക്കരുതെന്നാണ് ഒരു വിഭാഗം ഡോക്ടർമാരുടെ വാദം.