നിളയിൽ വീണ്ടും നൊമ്പരക്കാഴ്ചയായി, കൂടുകൾക്കു തീപിടിച്ചു വെന്തുമരിച്ച കിളിക്കുഞ്ഞുങ്ങൾ. പുൽക്കാടുകളിൽ കഴിഞ്ഞ ദിവസം രാത്രി തീ പടർന്നാണു ദേശാടനക്കിളികളുടെ കൂടുകൾ കത്തിയത്. അതിശൈത്യ മേഖലകളിൽനിന്നു വിരുന്നെത്തുന്ന റെഡ് മുനിയ എന്ന കുങ്കുമക്കുരുവികളുടേതാണു കൂടുകൾ.
കരിഞ്ഞ കൂടുകളിലേക്ക് എത്തിനോക്കുന്ന കുരുവികളെയും ഇവിടെ കണ്ടെന്നു ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയ പക്ഷി നീരീക്ഷകനും ഒറ്റപ്പാലത്തെ ബേക്കറി ഉടമയുമായ എസ്. ശ്രീജിത്ത് കുട്ടൻ പറഞ്ഞു.
ഭാരതപ്പുഴയിൽ മായന്നൂർ പാലത്തിനു സമീപം ഒരാഴ്ചയ്ക്കിടെ ഇതു രണ്ടാം തവണയാണ് ഉണങ്ങിയ ആറ്റുവഞ്ചിച്ചെടികളിൽ അജ്ഞാതരുടെ തീയിടൽ.