കടുത്തുരുത്തിയിൽ ലഹരിയിലായ ഇതര സംസ്ഥാനക്കാരൻ യുവാവ് തണുപ്പകറ്റാൻ റബർ തോട്ടത്തിനു തീയിട്ടു. പത്ത് സെന്റോളം റബർ തോട്ടം കത്തി നശിച്ചു. അഗ്നിശമന സേനയുടെ ഇടപെടൽ മൂലം തീ വ്യാപിക്കുന്നത് തടയാനായി.

കുഴിവേലിൽ പോളച്ചന്റെ റബർ തോട്ടത്തിനാണ് ബംഗാൾ സ്വദേശിയായ സഞ്ജയ് എന്ന് പേരു പറയുന്ന യുവാവ് തീയിട്ടത്. തീ ആളിപ്പടരുന്നത് കണ്ട നാട്ടുകാരും പോളച്ചനും മുട്ടുചിറയിലെ അഗ്നിശമന സേന അധികൃതരെ വിവരം അറിയിക്കുകയും സേനയെത്തി തീ അണയ്ക്കുകയുമായിരുന്നു. തീ അണച്ചത് ഇഷ്ട്ടപ്പെടാതിരുന്ന സജഞയ് വീണ്ടും തോട്ടത്തിന് തീയിടാൻ ശ്രമിച്ചതോടെ ഇയാളെ പൊലീസ് എത്തി പിടികൂടി.