chicken-stall

പഴമയിലേക്കും പഴമയുടെ പുതുമയിലേക്കും പ്ലാസ്റ്റിക് നിരോധനം വഴിയൊരുക്കുന്ന കൗതുകകരമായ കാഴ്ചയാണ് കക്കാടിൽ. പ്ലാസ്റ്റിക്കിനെ അകറ്റി കമുകിൻ പാളയിലും തേക്കിൻ ഇലയിലും ഇറച്ചി നൽകിയാണ് കക്കാടിലെ ജോർദാൻ അബ്ദുൽ സത്താ‍ർ എന്ന കോഴിയിറച്ചി കച്ചവടക്കാരൻ പ്ലാസ്റ്റിക് നിരോധനത്തെ നേരിടുന്നത്. 10 വർഷത്തിലധികമായി സത്താർ ഇറച്ചി കച്ചവടം തുടങ്ങിയിട്ട്.

 

നേരത്തെ ജോർദാനിൽ റെഡിമെയ്ഡ് കടയിലായിരുന്നു ജോലി.കുട്ടിക്കാലത്ത് തേക്കിൻ ഇലയിലും പാളയിലുമൊക്കെ ഇറച്ചിയും മീനും വാങ്ങിയതിന്റെ ഓർമകളാണ് സത്താറിനെ ഇതിനു പ്രേരിപ്പിച്ചത്. കടയിലിരുന്നു  പാളക്കുമ്പിൾ നിർമിക്കും.

 

ഒരു കിലോയ്ക്കു മുകളിൽ വാങ്ങുന്നവർക്കാണ് പാളക്കുമ്പിളിൽ നൽകുക. അല്ലാത്തവർക്ക് തേക്കിൻ ഇലയിലും നൽകും.കൂടുതൽ ഇറച്ചി വാങ്ങുന്നവർക്ക് വീടുകളിലെത്തിച്ചു നൽകിയ ശേഷം  പാളക്കുമ്പിൾ തിരിച്ചു വാങ്ങുന്ന രീതിയും ഉണ്ട്. ഇറച്ചി വാങ്ങാൻ പാത്രവും പാളക്കുമ്പിളുമൊക്കെയായി കടയിലെത്തുന്നവർക്ക് പ്രത്യേക ആനൂകൂല്യം നൽകാനുള്ള ആലോചനയും സത്താറിനുണ്ട്.