ഇന്ത്യയെ വീട്ടിലിരുത്തി കൊറോണ വൈറസിനെ തിരത്താനുള്ള നടപടികളാണ് മുന്നേറുന്നത്. ജനം വീട്ടിലായപ്പോൾ തെരുവിലേക്ക് യഥാർഥ ഉടമകൾ മടങ്ങിയെത്തുന്ന കാഴ്ചയാണ് എങ്ങും. വർഷങ്ങൾക്ക് ശേഷം മുംബൈ തീരത്ത് ഇന്നലെ ഡോൾഫിനുകൾ എത്തിയ പോലെ കോഴിക്കോട്ടെത്തിയ അതിഥിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കോഴിക്കോട്‌ ജില്ലയിലെ മേപ്പയ്യൂർ അങ്ങാടിയിലൂടെ നിർഭയം നടന്ന് നീങ്ങുന്ന പുള്ളി വെരുകിന്റെ വിഡിയോയാണ് ഇപ്പോൾ വൈറൽ.

മെരു എന്ന് നാട്ടിൽ അറിയപ്പെടുന്ന ഇതിന്റെ  ഇംഗ്ലീഷ് നാമം സ്മോൾ ഇന്ത്യൻ സിവറ്റ് എന്നാണ്. രാത്രി ഇര തേടി ഇറങ്ങിയ വെരുക് തെരുവിൽ ആളൊഴിഞ്ഞതോടെ നിർഭയമാണ് നടന്ന് അകലുന്നത്. എന്നാൽ മനുഷ്യന്റെ നിഴൽ കണ്ടാൽ ഓടി രക്ഷപ്പെടുന്ന ഈ മൃഗം രോഗബാധയോ കാഴ്ചശക്തി കുറവോ കൊണ്ടാകാം ഇങ്ങനെ നടന്നുപോകുന്നതെന്നാണ് വിദഗ്ദര്‍ പറയുന്നത്. സമീപത്തെങ്ങും വനമില്ലാത്ത മേപ്പയ്യൂർ അങ്ങാടിയിൽ ഇതെങ്ങനെ വന്നു എന്നതും കൗതുകമാണ്. വിഡിയോ കാണാം.