കൊറാണാ കാലത്ത് തികച്ചും ആത്മാർഥതയോടെ പ്രവർത്തിക്കുന്ന ഒരു വിഭാഗമാണ് പൊലീസ് ഉദ്യോഗസ്ഥർ. പരിശോധനയും അനാവശ്യ പുറത്തിറങ്ങലുകളുംമൊക്കെ തടഞ്ഞ് നാടിനെ സംരക്ഷിക്കുമ്പോൾ സമയത്ത് ആഹാരമോ മറ്റ് ആവശ്യങ്ങളോ ഒന്നും നിറവേറ്റാനാവാത്തവരാണ് അവർ. പൊലീസുകാരുടെ  പകരം വയ്ക്കാനാവാത്ത സേവനം മനസ്സിലാക്കി അവർക്കായി കൂൾഡ്രിംങ്സ് വാങ്ങി നൽകുന്ന ഒരു യുവതിയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

 

കനത്ത വെയിലിൽ നിന്ന് തങ്ങളുടെ സേവനം നടത്തുന്ന ഉദ്യോഗസ്ഥർക്കായി ദിവസവേതനക്കാരിയായ അവർക്ക് രണ്ട് കുപ്പി കൂൾഡ്രിംങ്സ് വാങ്ങി നൽകുന്നു.  . 

സ്നേഹോപഹാരം എത്തിയ യുവതിയോട് വിവരങ്ങൾ അന്വേഷിച്ച ഒരു പൊലീസുകാരൻ വരുമാനം എത്രയുണ്ടെന്ന് ചോദിക്കുന്നുണ്ട്.  മാസം 3500 രൂപയെന്ന് അവർ മറുപടി നൽകുന്നു. തെലുഗു ഭാഷയിലാണ് വിഡിയോയിലെ സംഭാഷണങ്ങൾ.

 

എന്നാൽ ഇവരുടെ കൈയ്യിൽ നിന്നും ഉപഹാരം വാങ്ങാതെ പൊലീസുകാർ തങ്ങൾക്ക് ലഭിച്ച് ഒരു കുപ്പി ജ്യൂസ് ഇവർക്ക് സമ്മാനിക്കുന്നതും കാണാം. കൊറാണക്കാലത്തെ നന്മയുടെ മുഖങ്ങളായി മാറുകയാണ് യുവതിയും പൊലീസുകാരും. 1.30 മിനിട്ട് മാത്രമുള്ള വിഡിയോ ഇതിനകം വൈറലായിക്കഴി‍ഞ്ഞു.