mekna-pic

കന്നഡ നടനും നടി മേഘ്‌ന രാജിന്റെ ഭര്‍ത്താവുമായ ചിരഞ്ജീവി സര്‍ജയ്ക്ക് കണ്ണീരോടെ വിട നൽകി കന്നട സിനിമാലോകം. കണ്ണീരോടെ മൃതദേഹത്തെ കെട്ടിപ്പിടിച്ച മേഘ്‌ന കരഞ്ഞപ്പോൾ ഒപ്പം നിന്നവർക്കും സങ്കടം അടക്കാനായില്ല.  നാലുമാസം ഗർഭിണിയാണ് മേഘ്ന. കുടുംബത്തിലെ പുതിയ അതിഥിയെ വരവേൽക്കാൻ ഒരുങ്ങുമ്പോഴാണ് സർജയുടെ മരണം. 

ചിരഞ്ജീവി സര്‍ജയുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് മലയാള സിനിമാ താരങ്ങള്‍. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, നസ്രിയ, ജയസൂര്യ, ശ്വേത മേനോൻ, അംബിക തുടങ്ങിയവര്‍ സോഷ്യല്‍ മീഡിയയില്‍ അനുശോചനം രേഖപ്പെടുത്തി. അപ്രതീക്ഷിതമായ ഈ മരണവാര്‍ത്ത ഞെട്ടലുണ്ടാക്കുന്നതാണ്. മേഘ്നയ്ക്കും കുടുംബത്തിനും ദു:ഖം താങ്ങാനുള്ള ശക്തിയുണ്ടാകട്ടെ എന്നാണ് പൃഥ്വിരാജ് കുറിച്ചിരിക്കുന്നത്. നിങ്ങളെ ഒരുപാട് മിസ് ചെയ്യും ഭായി എന്നായിരുന്നു നസ്രിയയുടെ പ്രതികരണം.

മേഘ്നയ്ക്ക് ഉണ്ടായ നഷ്ടത്തിൽ വാക്കുകള്‍ ഇല്ലെന്നായിരുന്നു ശ്വേത മേനോൻ പറഞ്ഞത്. പ്രാർഥനയിൽ എപ്പോഴും കൂടെ ഉണ്ടാകുമെന്നും ശ്വേത പറയുന്നു.

ഹൃദയസ്തംഭനം മൂലം ബംഗളൂരുവില്‍ വച്ചാണ് ചിരഞ്ജീവി സര്‍ജ മരണമടഞ്ഞത്. നടന്‍ അര്‍ജുന്‍ സര്‍ജയുടെ ബന്ധു കൂടിയായ ചിരഞ്ജീവി ഇരുപത്തിരണ്ടോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

2018ലായിരുന്നു മേഘ്‌നയുടെയും ചിരഞ്ജീവിയുടെയും വിവാഹം. മലയാളത്തില്‍ ഇരുപതോളം ചിത്രങ്ങളില്‍ വേഷമിട്ടിട്ടുള്ള മേഘ്ന മെമ്മറീസ് എന്ന ചിത്രത്തില്‍ പൃഥ്വിയുടെ നായികയായും അഭിനയിച്ചിരുന്നു. ജയസൂര്യ, അനൂപ് മേനോന്‍, ഫഹദ് ഫാസില്‍ ആസിഫ് അലി തുടങ്ങിയവര്‍ക്കൊപ്പവും മേഘ്ന സ്‌ക്രീനിലെത്തിയിട്ടുണ്ട്.

View this post on Instagram

Really Heartbreaking ..... 🙏🙏🙏

A post shared by actor jayasurya (@actor_jayasurya) on