TAGS

പേരാമ്പ്ര: പാലേരി തരിപ്പിലോട് ടി.പി.പ്രേമജന്റെ വീട്ടിലെ പശു ഇരട്ടത്തലയുള്ള കുഞ്ഞിനു ജന്മം നൽകി. രണ്ടാമത്തെ പ്രസവത്തിലാണ് രണ്ട് ജോഡി കണ്ണുകളും രണ്ട് മൂക്കും രണ്ട് വായും ഉള്ള കിടാവ് ജനിച്ചത്. ചെവികളും കാലുകളും വാലുമെല്ലാം ഒന്നേയുള്ളൂ. ചങ്ങരോത്ത് പഞ്ചായത്ത് മൃഗാശുപത്രിയിലെ ലൈവ് സ്റ്റോക്ക് അസിസ്റ്റന്റ് സുഭാഷിന്റെ നേതൃത്വത്തിൽ പ്രഥമ ശുശ്രൂഷ നൽകിയാണ് കുട്ടിയെ പുറത്തെടുത്തത്. 

 

തല ഉയർത്തി നിൽക്കാനും എഴുന്നേൽക്കാനും കഴിയാത്ത അവസ്ഥയിലാണ് കിടാവ്. ഒഴിച്ചു കൊടുക്കുന്ന പാൽ രണ്ടു വായിലൂടെയും കുടിക്കുന്നുണ്ട്. സങ്കര ഇനത്തിൽ പെട്ടതാണ് പശുവും കിടാവും.  ചങ്ങരോത്ത് വെറ്ററിനറി സർജൻ ഡോ. എസ്.ആർ.അശ്വതി സ്ഥലത്ത് എത്തി പരിശോധന നടത്തി.