'ആക്ഷന്‍ ഹീറോ ബിജു' എന്ന ചിത്രത്തില്‍ വയര്‍ലസിലൂടെ പൊലീസിനെ ചുറ്റിച്ച കോബ്രയെ പ്രേക്ഷകര്‍ മറക്കാനിടയില്ല. ആദ്യസിനിമയില്‍ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രം ലഭിച്ചിട്ടും കോവിഡ്കാലം പാക്കപ്പ് പറഞ്ഞ സിനിമാകഥയാണ് കോബ്ര രാജേഷിന്റെത്. ജീവിക്കാന്‍ പുതിയവേഷമണിഞ്ഞ് അദ്ദേഹമിപ്പോള്‍ ആലപ്പുഴയിലെ കടപ്പുറത്തുണ്ട്.