elephant-16

ദാഹിച്ചാൽ ആനയെന്ത് ചെയ്യും? വെള്ളം ചോദിച്ചു വാങ്ങി കുടിക്കുമെന്നാണ് ഹംപിക്കാർ പറയുന്നത്. അത് വെറുതേ പറയുന്നതുമല്ല. ഉൽസവത്തിനിടെ ദാഹിച്ചു വലഞ്ഞ ആന വെള്ളം കൊണ്ടുപോയ ട്രാക്ടർ തടഞ്ഞു നിർത്തി വെള്ളം കുടിക്കുന്നതാണ് നാട്ടുകാർ കണ്ടത്.

ഘോഷയാത്രയുടെ ഇടയിലാണ് ആന വെള്ളം കുടിക്കാനായി ട്രാക്ടർ തടഞ്ഞു നിർത്തിയത്. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്.

ദാഹിച്ചുപോയ ആന ആന ട്രാക്ടറിനു നേരെ വരുന്നത് കണ്ട ഡ്രൈവറും സഹായിയും ഭയന്നു പിന്നോട്ടുമാറി. ആന വെള്ള ടാങ്കിന്റെ അടപ്പിൽ തൊട്ടുകാണിച്ചെങ്കിലും ഇരുവർക്കും ഒന്നും മനസ്സിലായില്ല. എന്നാൽ ആന വെള്ളം ആവശ്യപ്പെടുകയാണെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന കർണാടകയിലെ വനം വകുപ്പ് മന്ത്രി ആനന്ദ് സിങ്ങിന്റെ മകൻ സിദ്ധാർഥ് സിങ് പറഞ്ഞതോടെ ഡ്രൈവർ ടാങ്കിന്റെ അടപ്പ് തുറന്നു നൽകി. ദാഹം മാറിയപ്പോൾ വീണ്ടും ഘോഷയാത്രയ്ക്കൊപ്പം ആന നീങ്ങി.