അടുത്തിടെയാണ് നടി മേഘ്ന രാജിന് മകൻ പിറന്നത്. ഭർത്താവും നടനുമായ ചിരഞ്ജീവി സർജ മരിക്കുമ്പോൾ നാല് മാസം ഗർഭിണിയായിരുന്നു താരം.

 

ഇപ്പോഴിതാ, തന്റെ മകന്റേതെന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് വ്യാജ ചിത്രമാണെന്ന് മേഘ്ന.

 

മേഘ്ന രാജിന്റെ കുഞ്ഞെന്ന പേരിൽ അടുത്തിടെയാണ് ഒരു കുഞ്ഞിന്റെ ചിത്രം സോഷ്യൽ മീഡ‍ിയയിൽ വൈറൽ ആയത്. ആ വാർത്തയുടെ സ്‍ക്രീൻ ഷോട്ട് ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കിയാണ് താരത്തിന്റെ വിശദീകരണം.

 

തീര്‍ച്ചയായും ഇത് ക്യൂട്ടായ കുഞ്ഞാണ്. പക്ഷേ നിങ്ങളെ നിരാശപ്പെടുത്തേണ്ടിവന്നതില്‍ ഖേദിക്കുന്നു, ഇത് ജൂനിയര്‍ ചിരുവല്ല എന്നാണ് മേഘ്‍ന കുറിച്ചത്.