യുട്യൂബ് വരുമാനത്തിന്റെ റെക്കോഡ് ഇൗ വർഷവും അമേരിക്കയിൽ നിന്നുള്ള 9 വയസ്സുകാരൻ റയാന് തന്നെ.  ഫോർബ്സ് പുറത്തുവിട്ട ‘ഹയസ്റ്റ് പെയ്ഡ് യുട്യൂബ് സ്റ്റാർസ് 2020 പട്ടികയിൽ ഒന്നാം സ്ഥാനത്താണ് അമേരിക്കയിൽ നിന്നുള്ള ഈ കുട്ടി. 2020 ൽ റയാന്റെ ചാനൽ വ്യൂസ് 1220 കോടിയാണ്. റയാൻസ് ടോയ്സ് റിവ്യൂ’ എന്ന യുട്യൂബ് ചാനലിലൂടെ ലോകമെമ്പാടുമുള്ള കുട്ടികൾക്കും രക്ഷിതാക്കൾക്കും ചിരപരിചിതനായ റയാൻ 29.5 ദശലക്ഷം യുഎസ് ഡോളറാണു ( ഏകദേശം 217.14 കോടി രൂപ) ഈ വർഷം സമ്പാദിച്ചത്.സബ്സ്ക്രൈബേഴ്സ് 4.17 കോടിയും.

 

 

2015 ൽ റയാന്റെ മാതാപിതാക്കൾ ആരംഭിച്ച ‘റയൻസ് വേൾഡ്’ എന്ന ചാനലിന് നാലു വയസ്സ് മാത്രമേ ഉള്ളൂവെങ്കിലും ഇതിനകം 41.7 ദശലക്ഷം വരിക്കാരുണ്ട്. തുടക്കത്തിൽ ‘റയാൻ ടോയ്‌സ് റിവ്യൂ’ എന്ന പേരിലെ ചാനലിൽ കൂടുതലും ‘അൺബോക്സിംഗ്’ വിഡിയോകൾ ഉൾപ്പെട്ടിരുന്നു. 

പുതുതായി ഇറങ്ങുന്ന കളിപ്പാട്ടങ്ങളും മറ്റു കളിക്കോപ്പുകളുമാണ് റയാന്റെ ഇഷ്ടമേഖല.  കളിപ്പാട്ടങ്ങളുടെ ബോക്സുകൾ തുറക്കുകയും കളിക്കുകയും ചെയ്യുന്നതായിരുന്നു വിഡിയോകൾ. കളിപ്പാട്ടങ്ങൾക്ക് പുറമേ കൂടുതൽ വിദ്യാഭ്യാസ വിഡിയോകളും റയാൻ പോസ്റ്റ് ചെയ്യുന്നുണ്ട്.