അമേരിക്കൻ വൈസ് പ്രസിഡന്റായ കമല ഹാരിസിനും 'കമലം' പഴത്തിനും എന്ത് ബന്ധം..? അമേരിക്കൻ വൈസ് പ്രസിഡന്റായി കമല ഹാരിസ് ചുമതലയേറ്റതോടെ ലോകം ചരിത്ര നിമിഷത്തിനാണ് സാക്ഷിയായത്. വൈറ്റ് ഹൗസിലേക്ക് സത്യപ്രതിജ്ഞ ചെയ്ത് പ്രവേശിച്ച കമലയെ ലോകം മുഴുവൻ ഹര്‍ഷാരവത്തോടെ സ്വീകരിച്ചു. എന്നാൽ അഭിനന്ദന പ്രവാഹത്തിനൊപ്പം ചില ട്രോളുകളും പിറന്നു. ഇന്ത്യൻ വംശജയായ കമല ഹാരിസിനെ ഇന്ത്യക്കാരും ട്രോളുകളിലൂടെ അഭിനന്ദിക്കാൻ മടിച്ചില്ല. 

ഡ്രാഗൺ ഫ്രൂട്ടിന് കമലം എന്ന് പേരുമാറ്റുന്നതായി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കമല ഹാരിസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കമലം എന്ന പേര് പഴത്തിന് നൽകിയതെന്നാണ് പരിഹാസരൂപേണയുള്ള ട്രോളുകൾ. അമേരിക്കൽ വൈസ് പ്രസിഡന്റ് ഡ്രാഗൺ ഫ്രൂട്ട് ഹാരിസിന് അഭിനന്ദനം എന്നാണ് മറ്റൊരാൾ കുറിച്ചിരിക്കുന്നത്. ഡ്രാഗൺ ഫ്രൂട്ട് കമലമാണെങ്കിൽ കമല ഹാരിസ് ഡ്രാഗൺ ഹാരിസ് എന്ന് അറിയപ്പെടും എന്നും കമന്റുകൾ ഉണ്ട്.