ടെലിവിഷൻ അവതാരകയും റേഡിയോ ജോക്കിയുമായ ലക്ഷ്മി നക്ഷത്രയുടെ രസകരമായ വിഡിയോ യൂ ട്യൂബിൽ ട്രെൻഡിങ്ങാകുകയാണ്. ബോയ് ഫ്രണ്ടിനെ പരിചയപ്പെടുത്തുകയാണെന്നു പറഞ്ഞ് കാറിൽ യാത്ര ചെയ്യുന്ന വിഡിയോ ആണിത്. എന്നാൽ ബോയ്ഫ്രണ്ടിനെ പ്രതീക്ഷിച്ചിരുന്നവർക്കു മുന്നിലെത്തിയത് ട്വിസ്റ്റ്. ലക്ഷ്മിയുടെ നായ്ക്കുട്ടിയായ പാപ്പുവിനാണ് ബോയ് ഫ്രണ്ടിനെ കണ്ടുപിടിച്ചതെന്ന് സസ്പെന്‍സ് പൊളിച്ച് ലക്ഷ്മി ക്ലൈമാക്സില്‍ പറയുന്നു. എന്തായാലും ലക്ഷ്മിയുടെ ബോയ് ഫ്രണ്ടിനെ തേടിയുള്ള യാത്ര ചുരുങ്ങിയ സമയം കൊണ്ട് യൂ ട്യൂബ് ട്രെന്‍ഡിങ്ങിലും ഇടംപിടിച്ചിട്ടുണ്ട്.