golden-cycle

കുമരകം: സ്വന്തം സൈക്കിളിൽ സ്വർണത്തിന്റെ നിറത്തിലുള്ള പെയിന്റ് അടിച്ച് അതിൽ യാത്ര ചെയ്യുന്ന ഫിലിപിനോട് നാട്ടുകാർ ചോദിച്ചു. എന്താ സ്വർണ സൈക്കിളിലാണോ യാത്ര! ഫിലിപ്പിന്റെ മറുപടി ഇതായിരുന്നു. ബോബി ചെമ്മണൂരിന്റെ ആരാധകനായ താൻ അദ്ദേഹത്തിന്റെ 14 കോടി രൂപ വിലയുള്ള റോൾസ് റോയ്സ് ടാക്സി കാറിനെ ഒന്നു സൈക്കിളിലൂടെ അനുകരിച്ചു,

 

അത്ര മാത്രം. ചാലുങ്കൽ ഫിലിപ് (54).അടുത്തയിടെയാണു സൈക്കിളിൽ സ്വർണ നിറമുള്ള പെയിന്റ് പൂശിയത്. കഴിഞ്ഞ 40 വർഷമായി സൈക്കിൾ ഉപയോഗിക്കുന്നു. പെയിന്റിങ് തൊഴിലാളിയായ ഫിലിപ് ഇപ്പോൾ ഈ ‘സ്വർണ’സൈക്കിളിലാണ് ജോലിക്കു പോകുന്നത്.