goat-legs

എട്ടുകാലുകളും രണ്ട് നട്ടെല്ലുമായി ആട്ടിൻകുട്ടിയുടെ ജനനം. വെസ്റ്റ് ബംഗാളിലെ ബങ്കാവോന്‍  എന്ന സ്ഥലത്താണ് വിചിത്ര ആട്ടിൻകുട്ടി ജനിച്ചത്. സരസ്വതി മൊണഅടാൽ എന്ന സ്ത്രീയുടെ വീട്ടിലാണ് സംഭവം. ഇവരുടെ വീട്ടിൽ കശുക്കളെയും ആടുകളെയും വളർത്തുന്നുണ്ട്. കൂട്ടത്തിലൊരു ആട് പ്രസവിച്ച രണ്ട് കുട്ടികളിലൊന്നാണ് എട്ട് കാലുകളും രണ്ട് നട്ടെല്ലുമായി ജനിച്ചിരിക്കുന്നത്.

നിർഭാഗ്യവശാൽ എട്ട് കാലുകളുമായി ജനിച്ച ആട്ടിൻകുട്ടി നിമിഷങ്ങൾക്കുള്ളിൽ തന്നെ മരിച്ചു. അപൂർവ സവിശേഷതകളോടെ ജനിച്ച ആട്ടിൻ കുട്ടിയുടെ വാർത്ത പരന്നതോടെ നിരവധിപേരാണ് അതിനെ കാണാനായി സരസ്വതിയുടെ വീട്ടിലേക്ക് എത്തിയത്. തന്റെ ജീവിതത്തിൽ ആദ്യമായാണ് എട്ട് കാലുകളുള്ള ആട്ടിൻ കുട്ടിയ െകാണുന്നതെന്നും പക്ഷേ അത് ചത്ത് പോയതിൽ ദുഃഖമുണ്ടെന്നുമാണ് സരസ്വതി മൊണ്ടാൽ മാധ്യമങ്ങളോട് പറയുന്നത്.