സിവിൽ സർവീസ് എക്കാലത്തും മലയാളിയുടെ വലിയ സ്വപ്നമാണ്. ഇന്ത്യൻ സിവിൽ സർവീസിന്റെ തുടക്കം മുതൽ ഇതിഹാസങ്ങളായി മാറിയ ഒരുപാട് മലയാളികളെ നമുക്ക് കാണാൻ കഴിയും. ആ വലിയ പാരമ്പര്യത്തിന്റെ ഏറ്റവും പുതിയ പിന്തുടർച്ചക്കാരാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന സിവിൽ സർവീസ് പരീക്ഷാഫലത്തിലൂടെ നമുക്ക് മുന്നിലെത്തിയത്. ആദ്യ നൂറ് റാങ്കുകളിൽ ഇടം പിടിച്ചത് 11 മലയാളികള്‍. ആകെ 42 പേരും. ആ പട്ടികയിലുള്‍പ്പെട്ട ആറുപേരാണ് അവർ കടന്നുവന്ന വഴികളും മുന്നോട്ടുള്ള പ്രതീക്ഷകളും പങ്കുവയ്ക്കാൻ എത്തിയിരിക്കുന്നത്. മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഇവരെയെല്ലാം കേരളത്തിന് പരിചയപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ തന്നെ കേള്‍ക്കാം. വിഡിയോ കാണാം.