TAGS

 

മാലിന്യങ്ങൾ വേർതിരിക്കുന്നതിനിടെ കണ്ടെത്തിയ സ്വർണ നാണയം തിരികെ നൽകി മാലിന്യ നിർമാർജന വകുപ്പ്. ചെന്നൈയിലെ തിരുവോട്ടിയൂരിലാണ് സംഭവം. മേരിയെന്ന യുവതിക്ക് മാലിന്യങ്ങള്‍ നീക്കം ചെയ്ത് മാറ്റുന്നതിനിടെ മെറ്റൽ ഉപകരണം തടയുന്നത് പോലെ തോന്നി. തുറന്നു നോക്കിയപ്പോൾ കണ്ടത് സ്വർണ നാണയം. 100 ഗ്രാം തൂക്കമുള്ള മോതിരത്തിന് 7.5 ലക്ഷം വിലമതിക്കും. 

യുവതി സൂപ്പർവൈസറായ സെൻതമിഴനെ വിവരം അറിയിച്ചു. പിന്നാലെ അയാൾ അത് പൊലീസിനു കൈമാറുകയായിരുന്നു. പൊലീസിനെ സംഭവം അറിയിച്ചതിനു പിന്നാലെയാണ് നാണയത്തിന്റെ ഉടമയുടെ പരാതി വരുന്നത്. പിന്നീടാണ് ഉടമയുടെ കൈയ്യിൽ നിന്നും ഇതെങ്ങനെ നഷ്ടമായെന്ന കാര്യമുള്‍പ്പടെ വ്യക്തമാകുന്നത്. കൊറിയർ സർവീസിൽ ജോലി ചെയ്യുന്ന ഗണേഷ് രമൺ എന്നയാളുടേതാണ് നാണയം. 

പേപ്പറിൽ പൊതിഞ്ഞ് നാണയം കട്ടിലിനു  താഴെവച്ചിരിക്കുകയായിരുന്നു. പിന്നീട് ഇത് കാണാതെ പോവുകയായിരുന്നു. ഭാര്യയോട് ചോദിച്ചപ്പോഴാണ് കുപ്പയുടെ കൂടെ നാണയമുണ്ടായിരുന്നതായി പറയുന്നത്. ഇതേ തുടർന്ന് ഇരുവരും പൊലീസിന് പരാതി നൽകി. ഇതിനെല്ലാം മുമ്പ് തന്നെ മേരി പൊലീസിനു നാണയം നൽകിയതാണ് എല്ലാവരെയും അദ്ഭുതപ്പെടുത്തിയത്. തിരികെ നൽകിയവരെ പൊലീസും നാണയത്തിന്റെ ഉടമയും പ്രശംസിച്ചു.