നല്ല കാഴ്ചയുടെ ലോകത്തേക്ക് പ്രിയപ്പെട്ടവരെ കൈപിടിക്കുക എന്ന ലക്ഷ്യത്തോടെ മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ കാഴ്ച പദ്ധതി പുതിയ ഘട്ടത്തിലേക്ക്. പദ്ധതിയുടെ ഭാഗമാകാൻ താൽപര്യമുള്ളവരെയും സഹായം വേണ്ടവരെയും ലക്ഷ്യമിട്ട് സംഘടാകരുടെ ഫോൺ നമ്പറും മമ്മൂട്ടി ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ചു. ‘കാഴ്ച 3 2021’ എന്നാണ് മൂന്നാം ഘട്ടത്തിന് നൽകിയിരിക്കുന്ന പേര്.അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.

 

മുതിർന്നവർക്കായി അര ലക്ഷം സൗജന്യ നേത്ര പരിശോധനകൾ, അര ലക്ഷം സ്കൂൾ കുട്ടികൾക്കായി സൗജന്യ നേത്ര പരിശോധന, അയ്യായിരം സൗജന്യ തിമിര ശസ്ത്രക്രിയ, അൻപതു നേത്ര പടല മാറ്റിവയ്ക്കൽ ശസ്ത്രക്രിയ, അർഹതപെട്ടവർക്ക് സൗജന്യമായി കണ്ണട ലഭ്യമാക്കൽ എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ക്യാംപുകൾ നടത്തിയാണ് അർഹതപ്പെട്ടവരെ കണ്ടെത്തുന്നത്.

 

ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ‌:

 

അനൂപ് 9961900522

അരുൺ 7034634369

ഷാനവാസ്‌ 9447991144

ഭാസ്കർ 9846312728

 

രോഗനിർണ്ണയം മുൻപ് നടത്തിയ അർഹതപെട്ടവർക്ക് ഈ നമ്പരുകളിലെ വാട്സ്ആപ്പിൽ സാമ്പത്തിക പിന്നോക്കാവസ്ഥ തെളിയിക്കുന്ന രേഖകൾ അയച്ചുകൊടുത്താൽ ആശുപത്രിയിൽ നേരിട്ട് തന്നെ പ്രവേശനം ലഭിക്കുമെന്ന് സംഘാടകർ പറയുന്നു.