ദുർഘട പാതയിലൂടെ സഞ്ചരിച്ച് ഇടുക്കിയിലെ മുള്ളൻതണ്ട് മലനിരകളെ കീഴടക്കിയിരിക്കുകയാണ് ഒരു കൂട്ടം ജീപ്പ് ഉടമകളുടെ കൂട്ടായ്മ. 

 

ആവേശവും കൗതുകവും നിറഞ്ഞ മലയോര യാത്ര.. ദുർഘട പാതയിലെ തടസങ്ങളെ കീഴടക്കി മുള്ളന്‍തണ്ട് മലമുകളിലേക്കാണ് സഞ്ചാരം.. പിന്നില്‍ അണിനിരന്നത് കേരള ഫ്ലാറ്റ് ഫെന്‍ഡേഴ്സ് ജീപ്പേഴ്സ് അസോസിയേഷന്‍ അംഗങ്ങൾ.

 

ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും നശിപ്പിച്ച പാതയിലൂടെയാണ് ഈ പോക്ക്. പലരും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഓഫ്റോഡ് ആസ്വദിക്കാനെത്തിയവർ.

പ്രളയകാലത്ത് മുങ്ങിപ്പോയ ഒട്ടേറെ ജീവിതങ്ങളെ കൈപിടിച്ചുകയറ്റാന്‍ ഓടിയെത്തിയവരാണ് ഈ ജീപ്പേഴ്സ് കൂട്ടായ്മയിലെ അംഗങ്ങള്‍. കൂട്ടായ്മയുടെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമാണ് മുള്ളന്‍തണ്ട് മലയിലെ ഓഫ് റോഡ് റൈഡ്. ജീപ്പേഴ്സ് കൂട്ടായ്മയുടെ പ്രവർത്തനം കൂടുതല്‍ മികച്ചതാക്കാനാണ് ഇവരുടെ തീരുമാനം.