127hours

മലമ്പുഴയിലെ കൊമാച്ചി മലയിടുക്കിൽ ബാബു എന്ന യുവാവ് വീണുകിടക്കുന്നതിന് സമാനമായ ഒരു സംഭവം അമേരിക്കയിൽ നടന്നിട്ടുണ്ട്. ഇതിനെ ആസ്പദമാക്കി ഒരു സിനിമയും ഇറങ്ങിയിട്ടുണ്ട്, 127 ഔവേഴ്സ്. ആരോൺ റാൽസൺ എന്ന പർവതാരോഹകന്റെ ജീവിതകഥയെ ആസ്പദമാക്കി ഡാനി ബോയലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

 

പർവതാരോഹണത്തിൽ കമ്പം കയറിയ ആരോൺ എന്ന യുവാവ് പശ്ചിമ യുഎസിലെ ഉട്ട മലയിലേക്ക് ആരോടും പറയാതെ പോകുകയും തുടർന്ന് മലയിടുക്കിൽപ്പെട്ടുപോകുകയും ചെയ്തു. 2003ലാണ് സംഭവം.ആരോണിന്റെ കയ്യിൽ മൊബൈൽ ഫോണില്ലായിരുന്നു. ആകെയുണ്ടായിരുന്നത് ഹെഡ്ഫോണും ഒരു ലിറ്റർ വെള്ളവും പിന്നെ ഏതാനും ചോക്ലേറ്റുകളും മാത്രമായിരുന്നു. പർവതാരോഹണത്തിന്റെ ഇടയ്ക്ക് കാൽവഴുതി ആരോൺ മലയിടുക്കിലേക്ക് വീണു. വീഴ്ചയിൽ കൈ വലിയ ഒരു പാറയുടെ ഇടയിൽപ്പെട്ടു. ആറുദിവസത്തോളം പാറയിടുക്കിൽ നിന്നും കൈയെടുക്കാനുള്ള ശ്രമങ്ങളും അതിജീവനത്തിനുള്ള പോരാട്ടവും ആരോൺ നടത്തി. എന്നാൽ കൈയെടുക്കാനുള്ള ശ്രമം നടക്കാതെ വന്നതോടെ തന്റെ കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കൈ മുറിച്ച് മാറ്റി. കൊടുംതണുപ്പിൽ കൈ ഇതിനോടകം മരവിച്ച് തുടങ്ങിയിരുന്നു. കൈ മുറിക്കാതെ രക്ഷ അസാധ്യമായിരുന്നു. 

 

ആരോണിന്റെ സാഹസിക അതിജീവിനമാണ് ഡാനി ബോയൽ സിനിമയാക്കിയത്. മുപ്പതിയെട്ടുകാരനായ ആരോൺ ഇപ്പോൾ യുഎസിലെ മോട്ടിവേഷണൽ സ്പീകറാണ്.