TAGS

'ഒരുത്തീ' സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള പത്രസമ്മേളനത്തില്‍ മീ ടു സംബന്ധിച്ച് നടന്‍ വിനായകന്‍ നടത്തിയ പരാമര്‍ശങ്ങളെ സംബന്ധിച്ചുള്ള വിവാദങ്ങൾ കെട്ടടങ്ങുന്നില്ല. ഇപ്പോഴിതാ വിനായകനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായിക വിധു വിൻസന്റ്. വിനായകൻ സുഹൃത്താണെന്നും എന്നാൽ പറഞ്ഞതൊക്കെയും സ്ത്രീകളെ അപമാനിക്കുന്നതാണെന്നുമാണ് വിധു വിൻസന്റ് ഫെയ്സ്ബുക്കിൽ കുറിച്ചത്. വിനായകൻ മാപ്പ് പറയണമെന്നും ആവശ്യമുണ്ട്.

വിധു വിൻസന്റിന്റെ കുറിപ്പ് ഇങ്ങനെ: 

ഒരുത്തീയുടെ പ്രസ് കോൺഫറൻസിൽ വിനായകൻ നടത്തിയ അഭിപ്രായപ്രകടനം കഴിഞ്ഞ ദിവസമാണ് കണ്ടത്. വിനായകൻ സുഹൃത്താണ് എന്നാലും പറയാതിരിക്കാനാവില്ല. വായിൽ തോന്നുന്നതെന്തും വിളിച്ചു പറയാൻ പറ്റുന്നതാണ് സ്വാതന്ത്ര്യമെന്ന് വിനായകന് തെറ്റിദ്ധാരണ ഉണ്ടെങ്കിൽ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളെങ്കിലും അതൊന്ന് തിരുത്തിക്കൊടുക്കണം. വിനായകൻ പറഞ്ഞതൊക്കെയും സ്ത്രീകളെ അപമാനിക്കുന്നവയാണ്. പറഞ്ഞു പോയതിന്റെ പേരിൽ വിനായകൻ മാപ്പ് പറയുകയാണ് വേണ്ടത്.