വീടിന്‍റെ മതിലില്‍ നോവല്‍ കാഴ്ചകള്‍ ഒരുക്കി കൗതുകം തീര്‍ത്തിരിക്കുകയാണ് തൃശൂര്‍ അവണൂര്‍ സ്വദേശി ജയന്‍. ഗ്രന്ഥശാല പ്രവര്‍ത്തകനായ ജയന്‍റെ വീട്ടുമതിലില്‍ നിറയെ നോവല്‍ കാഴ്ചകളാണ്. മലയാളികളുടെ രണ്ടു തലമുറകള്‍ ആഘോഷിച്ച രണ്ടു നോവലുകളാണ് ഈ വീട്ടുമതിലിലെ ചിത്രങ്ങളില്‍. ഗ്രാമീണ ജീവിതം പറഞ്ഞ ഖസാക്കിന്റെ ഇതിഹാസവും പ്രവാസികളുടെ ദുരിതത്തിന്റെ നേര്‍ക്കാഴ്ചയായ ആടുജീവിതവുമാണ് ജയന്‍റെ വീട്ടുമതിലില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. വീടിന്‍റെ മതിലില്‍ വൈറലായതോടെ ബെന്യാമിന്‍ ഉള്‍പ്പെടെ പ്രമുഖ എഴുത്തുകാര്‍ ഈ മതില്‍ചിത്രം നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു.
വിഡിയോ കാണാം: