അവനവൻ കുഴിച്ച കുഴിയിൽ അവനവൻ വീണു എന്ന പറയാറില്ലേ? ആ പറച്ചില്ലിപ്പോൾ ഒരു കള്ളന്റെ കാര്യത്തിൽ സത്യമായി. ക്ഷേത്രാഭരണങ്ങൾ മോഷ്ടിക്കാനായി സ്വയം ഡ്രിൽ ചെയ്തുണ്ടാക്കിയ കുഴിയിൽ കള്ളൻ തന്നെ കുടുങ്ങി. ആന്ധ്രാപ്രദേശിലാണ് സംഭവം. ശ്രീകാകുളം ജില്ലയിലെ യെല്ലമ്മ ക്ഷേത്രത്തിലെ ആഭരണങ്ങൾ മോഷ്ടിക്കാനെത്തിയ പാപ്പ റാവു എന്ന കള്ളനാണ് അബന്ധം പറ്റിയത്.

 

ഭിത്തി തുരന്നാണ് ഇയാൾ ശ്രീകോവിലിൽ കടന്നത്. വിഗ്രഹത്തിൽ നിന്നും ആഭരണങ്ങളെടുത്ത് തിരിച്ച് ഇറങ്ങാൻ ശ്രമിക്കവെ ചുമരിലെ കുഴിയിൽ കള്ളൻ കുടുങ്ങി. ഏറെ നേരം ശ്രമിച്ചിട്ടും രക്ഷപെടാനായില്ല. ഒടുവിൽ ഉയാൾ തന്നെ തന്നെ ബഹളം വെച്ച് ആളെക്കൂട്ടി. ആളുകളെത്തിയാണ് കള്ളനെ കുഴിയുടെ പുറത്ത് എത്തിക്കുന്നത്. കുഴിയിൽ നിന്ന് പുറത്ത് എത്തിച്ച ഉടൻ തന്നെ തൊണ്ടിമുതലുൾപ്പട്ടെ നാട്ടുകാർ കള്ളനെ പൊലീസിലേൽപ്പിച്ചു.