കാൻ ചലച്ചിത്രമേളയിലെ റെഡ് കാര്‍പ്പറ്റില്‍ തിളങ്ങി ഐശ്വര്യ റായ്. എല്ലാ വർഷത്തേയും പോലെ ഇത്തവണയും വ്യത്യസ്തമായ ലുക്കിൽ ആരാധകരുടെ ഹൃദയം കവരുകയാണ് താരം. 12 വർഷത്തോളമായി ലോറിയല്‍ ബ്രാന്‍ഡിന്റെ അംബാസിഡറാണ് ഐശ്വര്യ റായ്. ബ്രാന്‍ഡ് അംബാസിഡർ എന്ന നിലയിലാണ് ഇത്തവണയും താരം കാനിലെത്തിയത്. ഭർത്താവും നടനുമായ അഭിഷേക് ബച്ചനും മകൾ ആരാധ്യയ്ക്കുമൊപ്പമാണ് ഐശ്വര്യ എത്തിയത്. 

 

രണ്ടു ദിവസത്തെയും താരത്തിന്റെ ലുക്ക് ആരാധകരുടെ മനസ്സ് കീഴടക്കുന്നതായിരുന്നു. ബ്ലാക്ക് ഗൗണില്‍ ത്രീഡി ഫ്‌ലര്‍സ് നിറഞ്ഞ മനോഹരമായ വസ്ത്രത്തിലാണ് താരം പ്രത്യക്ഷപ്പെട്ടത്. സ്ലീവ്‌ലെസ്സ് ഡ്രസ്സില്‍ ഒരു സ്ലീവിൽ വിവിധ വര്‍ണ്ണത്തിലുള്ള ത്രീഡി പൂക്കള്‍ തുന്നിപ്പിടിച്ചിരുന്നു. ബ്ലാക്ക് ഗ്ലൗണില്‍ ലോംഗ് സ്ലിറ്റ് വന്ന് ഓപ്പണ്‍ ആയ ഭാഗത്തും കൈകളിലെ അതേ ത്രീഡി പൂക്കള്‍. ഈ ഔട്ട്ഫിറ്റിനൊപ്പം വളരെ സിംപിള്‍ മേക്കപ്പാണ് താരം തിരഞ്ഞെടുത്തിരിക്കുന്നത്. സിംപിള്‍ ചെയര്‍ സ്റ്റൈലും കൂടിയായപ്പോൾ ഭംഗിയേറി.

 

കാന്‍ ചലച്ചിത്രമേളയുടെ ആദ്യദിനത്തെ ഐശ്വര്യയുടെ ലുക്കും ശ്രദ്ധനേടിയിരുന്നു. ഹെഡ് ടു ടോയ് പിങ്ക് വാലന്റിനോ പാന്റ് സ്യൂട്ടിലാണ് താരം പ്രത്യക്ഷപ്പെട്ടത്. ഇതിനു ചേരുന്ന മാച്ചിംഗ് പംപ്‌സും ശ്രദ്ധേയമായി. ക്ലാസ്സിക്ക് ലുക്കിലാണ് താരമെത്തിയത്.