ant-chain

ഒരുമയുടെ കാര്യത്തിൽ ഉറുമ്പുകളെ കണ്ട് പഠിക്കണം. ഒരു ടീമായി മുന്നേറാൻ അവർക്ക് വല്ലാത്ത കഴിവാണ്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഈ വിഡിയോ. സ്വർണമാലയുമായി കൂട്ടത്തോടെ നീങ്ങുന്ന ഉറുമ്പുകളുടെ വിഡിയോ ആണ് കൗതുകമാകുന്നത്. ഒത്തുപിടിച്ചാൽ മല മാത്രമല്ല സ്വർണമാലയും കൊണ്ടുവരാം എന്ന് തെളിയിക്കുകയാണ് ഈ ഉറുമ്പുകൾ.  ഐഎഫ്എസ് (ഇന്ത്യൻ ഫോറസ്റ്റ് സർവീസ്) ഉദ്യോഗസ്ഥനായ സുശാന്ത് നന്ദയാണ് വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. 

ചെറിയ സ്വർണക്കടത്തുകാർ. ഇവരെ ഏത് വകുപ്പ് ചുമത്തി അകത്തിടും എന്നതാണ് ചോദ്യം?. വിഡിയോ പങ്കുവെച്ച് സുശാന്ത് നന്ദ കുറിച്ചു. കുറച്ച് പഴയ വിഡിയോ ആണിതെന്നും എന്നാൽ വീണ്ടും സോഷ്യല്‌ മീഡിയയിൽ വൈറലായതാണെന്നുമാണ് വിവരം.