147.60 അടി ഉയരത്തിൽ തമിഴ്‌നാട്ടിലെ ഏറ്റവും ഉയരം കൂടിയ ദേശീയപതാക കന്യാകുമാരിയിൽ സ്ഥാപിച്ചു. രാജ്യ സഭാ എം.പി വിജയകുമാറിന്‍റെ ഫണ്ടിൽ നിന്ന് 75 ലക്ഷം രൂപ ചെലവഴിച്ചാണ് പതാക സ്ഥാപിച്ചത്. കന്യാകുമാരി നാലുവരിപ്പാതയിൽ മഹാദാനപുരം ഭാഗത്താണ് 147.60അടി ഉയരമുള്ള സ്ഥൂപത്തിൽ 32 അടി വീതി , 48 അടി നീളമുള്ള ദേശീയപതാക സ്ഥാപിച്ചത്. ഇലക്ട്രിക് സംവിധാനം ഉപയോഗിച്ചാണ് ദേശീയപതാക ഉയര്‍ത്തിയത്.
തമിഴ്നാട്ടിലെ ഏറ്റവും ഉയരം കൂടിയ ദേശീയപതാക എന്ന റെക്കോഡാണ് രാജ്യ സഭാ എം.പി വിജയകുമാർ സ്ഥാപിച്ച പതാകയിലൂടെ ലഭിച്ചത്. ജില്ലാ കളക്ടർ അരവിന്ദ്, ജില്ലാ പൊലീസ് മേധാവി ഹരി കിരൺ പ്രസാദ്, വിജയകുമാർ എം.പി, വിജയ വസന്ത് എം.പി, എം.എൽ.എമാരായ രാജേഷ് കുമാർ, പ്രിൻസ്, നൈനാർ നാഗേന്ദ്രൻ, നാഗർകോവിൽ മേയർ മഹേഷ് തുടങ്ങിയവർ ദേശീയപതാക ഉയർത്തലിന് പങ്കെടുത്തു.