ഓണനാളുകള്‍ക്ക് മിഴിവേകി 'അത്തം പത്തു രുചി': പൊന്നോണത്തെ വരവേറ്റ് ഓണപ്പാട്ട്
-
Published on Sep 01, 2022, 02:36 PM IST
ഓണ വിഭവങ്ങളുടെ വ്യത്യസ്തമായ രുചിക്കൂട്ടുകള്‍ പകരുന്ന 'അത്തം പത്തു രുചി'യില്‍ പൊന്നോണത്തെ വരവേറ്റ് ഓണപ്പാട്ട്. മഴവില്‍ മനോരമ ഒരുക്കുന്ന അത്തം മുതല്‍ പത്തു ദിവസം നീണ്ട പാചക മത്സരത്തില്‍ ഓണക്കാലത്തിന്‍റെ ഓര്‍മകളുണര്‍ത്തുന്ന ടൈറ്റില്‍ സോങ്. സൂപ്പര്‍ 4 മത്സരാര്‍ഥികളായ അമല്‍, അഭിജിത്ത്, വൈഷ്ണവ്, ശ്രീലക്ഷ്മി, അനുശ്രീ, ജൂലിയറ്റ്, കീര്‍ത്തന, അനു, ജാന്‍വി തുടങ്ങിയവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. മഴവില്‍ മനോരമ സൗണ്ട് എന്‍ജിനീയര്‍ വിപിന്‍ വാര്യമുട്ടമാണ് സംഗീതസംവിധാനം. പ്രോഗ്രാം പ്രൊഡ്യൂസര്‍ രഞ്ജിത് കീഴാറൂരിന്‍റേതാണ് വരികള്‍. എഡിറ്റര്‍ സുബാഷ് വെട്ടിയാര്‍, മുഖ്യ ഛായാഗ്രഹണം – ജോര്‍ജ് മുട്ടാര്‍, ജോ വണ്ടന്‍മേട്, ക്യാമറ– അഖില്‍ ഡേവിസ്, നിതിന്‍, വിദ്യ ശങ്കര്‍. നൃത്ത സംവിധാനം–വിഷ്ണുരാജ് പള്ളിയാളി, അവതാരക–നിമ്മി.
1i9vths1p0d62v52i25pdcilvg 54s8u8f5s6hij6ke6tqg5m5214