എന്നും ഭക്ഷണം തന്നിരുന്ന മനുഷ്യൻ മരിച്ചപ്പോൾ വീട്ടിലെത്തിയ കുരങ്ങൻ, അയാളുടെ മൃതദേഹത്തിൽ തട്ടി വിളിച്ചുണർത്താൻ ശ്രമിക്കുന്ന വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മൃതദേഹത്തിന്റെ മുഖത്തും കയ്യിലും പിടിച്ച് എഴുന്നേൽപ്പിക്കാൻ കുരങ്ങൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം. ബന്ധുക്കൾക്ക് കാണാൻ വീടിന് മുന്നിൽ മൃതദേഹം െപാതുദർശനത്തിന് വച്ചപ്പോഴാണ് കുരങ്ങും അവിടെയ്ക്ക് എത്തിയത്. കുരങ്ങന് മരിച്ച വ്യക്തി എന്നും ഭക്ഷണം നൽകിയിരുന്നു. പതിവ് പോലെ ഭക്ഷണം തേടിയെത്തിയപ്പോഴാണ് വീട്ടിൽ കുരങ്ങൻ ആൾക്കൂട്ടം കണ്ടത്. ശ്രീലങ്കയിൽ നിന്നാണ് ഈ ഹൃദ്യ വിഡിയോ. വിഡിയോ കാണാം.