വിമാനത്തിൽ നിന്നും കിട്ടിയ ഭക്ഷണത്തിൽ ചത്ത പാറ്റയെ കണ്ടെത്തിയെന്ന് യാത്രക്കാർ ട്വീറ്റ് ചെയ്തപ്പോൾ, അത് പാറ്റയല്ല വറുത്ത ഇഞ്ചിയാണെന്ന് വിശദീകരിച്ച് കമ്പനി അധികൃതർ. ഭക്ഷണത്തിന്റെ ചിത്രവും കമ്പനിയുടെ മറുപടിയും ഇപ്പോൾ ട്വിറ്ററിൽ വലിയ ചർച്ചയാണ്. വിസ്താര എയർലൈൻ വിമാനത്തില്‍ നൽകിയ ഭക്ഷണത്തെ കുറിച്ചാണ് പരാതി ഉയർന്നത്.
നിഗുൽ സോളങ്കി എന്ന യാത്രക്കാരനാണ് ചിത്രങ്ങൾ സഹിതം ട്വീറ്റ് ചെയ്തത്. ഇതോടെ കമ്പനി ട്വിറ്ററിലൂടെ തന്നെ വിശദീകരണവും നൽകി. ഉപ്പുമാവിൽ നിന്നാണ് ചത്ത പാറ്റയെ കിട്ടിയതെന്ന് ഇയാൾ പറയുന്നു. എന്നാൽ കമ്പനി ഭക്ഷണം വിശദമായി ലാബിൽ അയച്ച് പരിശോധിച്ചെന്നും അത് ചത്ത പാറ്റയല്ല മറിച്ച് വറുത്ത ഇഞ്ചിയായിരുന്നെന്നും അധികൃതർ ട്വീറ്റിൽ പറയുന്നു.