ബലാൽസംഗക്കേസിൽ ജയിലിലായ ടിക്ടോക് താരം വിനീത് ജാമ്യം കിട്ടിയതോടെ പുതിയ വിഡിയോയുമായി രംഗത്ത്. 'ട്രോൾ ചെയ്ത് ഇത്രയും വളർത്തിയ എന്റെ ട്രോളന്മാർക്ക്, അകത്തോട്ട് തള്ളിവിട്ട ചേട്ടൻ ഇവിടെ ഉണ്ടല്ലോ അല്ലേ’ എന്ന കുറിപ്പിനൊപ്പമാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ആഡംബരകാറിൽ സിഗരറ്റും വലിച്ച് വന്നിറങ്ങുന്ന വിഡിയോ ആയിരത്തിലറെ േപരാണ് ലൈക്ക് ചെയ്തിരിക്കുന്നത്, 

 

ടിക്ടോക് ചെയ്യുന്നതിന്റെ ടിപ്സുകൾ പഠിപ്പിക്കാമെന്നു പറഞ്ഞു സമൂഹമാധ്യമത്തിലൂടെ ബന്ധം സ്ഥാപിച്ചശേഷം, ലോഡ്ജിൽ വിളിച്ചുവരുത്തി പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് ഇയാൾ അറസ്റ്റിലായത്. ചിറയിൻകീഴ് വെള്ളല്ലൂർ കീഴ്പേരൂർ സ്വദേശിയായ വിനീതിനെതിരെ കൊല്ലം സ്വദേശിനിയുടെ പരാതിയിലായിരുന്നു തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.