മാന്യനായ ഒരു കള്ളനെ കുറിച്ച് ട്വിറ്ററിൽ എത്തിയ പോസ്റ്റ് ഇപ്പോൾ വൈറലാണ്. ലാപ്പ്ടോപ്പ് മോഷ്ടിച്ച കള്ളനാണ് പിന്നീട് ഉടമയ്ക്ക് മെയിൽ അയച്ച് മാപ്പുചോദിച്ചത്.സെവലി തിക്സോ എന്നയാളാണ് അനുഭവം ട്വിറ്ററിൽ പങ്കിട്ടത്. കള്ളന്റെ മെയിലും ഇയാൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.

 

ഗവേഷണ വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉണ്ടായിരുന്ന ലാപ്പ്ടോപ്പാണ് കള്ളൻ മോഷ്ടിച്ചത്. എന്നാൽ ലാപ്പ്ടോപ്പ് പരിശോധിച്ചപ്പോൾ ഇത് കണ്ട കള്ളന്റെ മനസ്സലിഞ്ഞു. വേറെ വഴിയില്ലാത്തത് െകാണ്ട് മോഷ്ടിച്ചുപോയതാണെന്നും ഗവേഷണത്തിനായി ശേഖരിച്ച വിവരങ്ങൾ എല്ലാം അയച്ചുനൽകാമെന്നും കള്ളൻ മെയിൽ അയച്ച് ഉടമയോട് പറയുകയായിരുന്നു. 

 

മെയിലിനൊപ്പം ഗവേഷണത്തിന്റെ വിവരങ്ങൾ അടങ്ങിയ ഫയലുകളും കള്ളൻ അയച്ചുകൊടുക്കുകയും ചെയ്തു. പണം ആവശ്യമായി വന്നപ്പോൾ വേറെ വഴിയൊന്നും കാണാത്തത് െകാണ്ടാണ് ലാപ്പ്ടോപ്പ് മോഷ്ടിച്ചതെന്നും തന്നോട് ക്ഷണിക്കണമെന്നും കള്ളൻ മെയിലിൽ അഭ്യർഥിക്കുന്നു. ഇനിയും ഫയലുകൾ വല്ലതും വേണമെങ്കിൽ തിങ്കളാഴ്ചയ്ക്ക് മുൻപ് പറയണമെന്നും അല്ലെങ്കിൽ മറ്റൊരാൾക്ക് ലാപ്പ്ടോപ്പ് വിൽക്കുമെന്നും കള്ളൻ പറയുന്നുണ്ട്. 

 

എത്ര മാന്യനായ കള്ളൻ എന്നാണ് പലരും വാഴ്ത്തുന്നത്. ഇയാൾക്ക് ഒരു നല്ല ജോലി ആരെങ്കിലും നൽകൂ എന്ന് ആവശ്യപ്പെടുന്നവരെയും കമന്റ് ബോക്സിൽ കാണാം.