റെക്കോർഡുകളുടെ തരംഗം സൃഷ്ടിച്ച് കുതിക്കുകയാണ് ഷാറൂഖ് ഖാൻ– ദീപിക ചിത്രം പത്താൻ. ചിത്രത്തിലെ പാട്ടുകൾക്ക് വലിയ ആരാധക സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിതാ പത്താനിലെ ‘ജൂമേ ജോ പത്താ’ന് കോലിയും ജഡേജയും ചുവടുവയ്ക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിന്റെ ഇടവേളയിലാണ് താരങ്ങളുടെ ഡാൻസ്. വിഡിയോ വൈറലായതോടെ ഷാറൂഖ് ഖാനും ഇത് ട്വീറ്റ് ചെയ്തു. ‘അവർ എന്നെക്കാൾ നന്നായി ഡാൻസ് ചെയ്യുന്നുണ്ട്. വിരാടിന്റെയും ജഡേജയുടെയും പക്കൽ നിന്ന് ഇനി പഠിച്ചെടുക്കണം’– കുറിപ്പോടെയാണ് കിങ് ഖാൻ വിഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.
Virat Kohli and Ravindra Jadeja dance for 'Jhoome Jo Pathaan'