വെള്ളത്തിലേക്കിറങ്ങി ജോബിന്‍ ആഴപ്പരപ്പിലേക്കു ഒന്നു നോക്കും. പിന്നെ സ്പിയര്‍ ഗണ്‍ ലോഡ് ചെയ്യും. ഒരു നിമിഷം പ്രാര്‍ഥന. പിന്നെ കൈ ഉയര്‍ത്തി വെള്ളത്തിലേക്ക് ശക്തിയില്‍ ഒരടി. ശേഷം ആഴങ്ങളിലേക്ക് ഊളിയിടും. മിനിറ്റുകള്‍ക്കു ശേഷം കുതിച്ചു പൊങ്ങുമ്പോള്‍ തോക്കിന്‍ മുനയില്‍ പിടയ്ക്കുന്ന ഒരു മീനുമുണ്ടാകും. അതാണ് സ്പിയര്‍ ഗണ്‍ ഫിഷിങ്. വ്യത്യസ്തവും സാഹസികവുമായ ഒരു മീന്‍പിടിത്തം. (വിഡിയോ കാണാം)