ഒരു സാരിക്കുവേണ്ടി മുടിക്കുത്തിനു പിടിച്ചുവലിച്ച് അടികൂടുന്ന രണ്ട് പെണ്ണുങ്ങൾ. ബെംഗളൂരു മല്ലേശ്വരത്തെ മൈസൂര്‍ സിൽക്സിലാണ് സംഭവം. വാർഷിക മേളയ്ക്കിടെയാണ് രണ്ട് യുവതികൾ തമ്മിൽ തല്ലുണ്ടാക്കിയത്. ഒരു സാരി രണ്ടുപേർക്കും ഇഷ്ടപ്പെടുകയും അതിന്റെ പേരിലുള്ള തർക്കം കയ്യാങ്കളിയിൽ അവസാനിക്കുകയുമായിരുന്നു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
കടയിൽ ഇത്രയും ബഹളം നടക്കുമ്പോഴും മറ്റൊരുവശത്ത് സാരി തിരയുന്ന തിരക്കിലാണ് കുറച്ചുപേർ. സെക്യൂരിട്ടിയെത്തി വഴക്കുകൂടുന്ന യുവതികളെ പിടിച്ചുമാറ്റാൻ വിഫലശ്രമം നടത്തുന്നതും വിഡിയോയിൽ കാണാം. ‘പിന്നിൽ കൂറ്റൻ അടി നടക്കുമ്പോഴും എന്തു നടക്കുന്നുവെന്നറിയാൻ ഒന്നു തല തിരിക്കാൻ പോലും തയ്യാറാകാതെ ഷോപ്പിങ് നടത്തുന്നവരെയാണ് എനിക്കിഷ്ടം’ എന്നാണ് വിഡിയോയ്ക്ക് ഒരാൾ ഇട്ടിരിക്കുന്ന കമന്റ്. ‘ഈ അടി തന്നെ ആ സാരിക്കടയ്ക്ക് പരസ്യമായല്ലോ’ എന്നാണ് മറ്റൊരാളുടെ കമന്റ്. ‘ഈ രാജ്യത്തെ ജനങ്ങൾ മണ്ണിനും പണത്തിനും സാരിക്കും വേണ്ടി മാത്രമാണ് തല്ലുകൂടുന്നത്’ എന്നാണ് മറ്റൊരു കമന്റ്.
Ladies fights for a saree; Video goes viral