യുവധാര യൂത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റിവെലിന് തയാറെടുത്ത് ഫോര്‍ട്ട് കൊച്ചിയും, ഡി.വൈ.എഫ്.ഐയും. ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന ഫെസ്റ്റിവെല്‍ 12ന് വൈകിട്ട് ആറിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 80 സെഷനുകളിലായി 300ല്‍പരം എഴുത്താകാരാണ് പരിപാടിയില്‍ പങ്കെടുക്കുക.
വൈവിധ്യങ്ങളുടെ ഉല്‍സവം എന്ന ആശയവുമായാണ് ഡി.വൈ.എഫ്.ഐ യുവധാര യൂത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റിവെല്‍ സംഘടിപ്പിക്കുന്നത്. 12ന് ആരംഭിച്ച് 14ന് സമാപിക്കും. രാജ്യത്തെ പ്രമുഖ എഴുത്തുകാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിന്റെ ഭാഗമാകും. ഫോര്‍ട്ടുകൊച്ചിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇന്ത്യന്‍ ജനാധിപത്യം പ്രതീക്ഷകള്‍ ആശങ്കകള്‍ എന്ന വിഷയത്തിലുള്ള സംവാദത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ.മുരളിധരനും, മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും പങ്കെടുക്കും.