തിരഞ്ഞെടുപ്പ് യാത്രയില്‍ ഉമ്മന്‍ ചാണ്ടി ആദ്യം യാത്ര തുടങ്ങിയ 4610, 956 മോഡൽ ഫിയറ്റ് മിലെച്ചെന്റോ കാറില്‍ കയറി ചാണ്ടി ഉമ്മന്‍, 1970ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉമ്മന‍ ചാണ്ടി ഉപയോഗിച്ച കാറിന്റെ മുൻസീറ്റിൽ ഇരുന്നാണ് ചാണ്ടി ഉമ്മന്‍ ആ ഓർമകളിലേക്ക് സഹപ്രവര്‍ത്തകരെ കൂട്ടികൊണ്ട് പോയത്, കാറിന്റെ ഇപ്പോഴത്തെ ഉടമ മാത്യു സി. വർഗീസാണ്. കഴിഞ്ഞ ദിവസം കങ്ങഴയിൽ പ്രചാരണത്തിനിടെയാണ് ചേർക്കോട്ട് വീട്ടിലേക്ക് പ്രവർത്തകരുമൊത്ത് ചാണ്ടി ഉമ്മൻ എത്തിയത്. തുടർന്നായിരുന്നു കൗതുകങ്ങളിലൂടെയുള്ള കാറോട്ടം.1970ലാണ് ഉമ്മൻ ചാണ്ടി തിരഞ്ഞെടുപ്പ് പര്യടനത്തിന് ഉപയോഗിച്ചത്. മീനടവും കൂരോപ്പടയുടെ കുറെ ഭാഗങ്ങളും ചേരുന്ന വലിയ പഞ്ചായത്തായിരുന്നു അന്ന് പാമ്പാടി.സൗത്ത് പാമ്പാടി സെന്റ് തോമസ് സ്കൂളിന്റെ ഉടമ കൂടിയായിരുന്ന സി.എം. വർഗീസാണ് പിന്നീടുള്ള രണ്ട് തിരഞ്ഞെടുപ്പുകളിലും ഉമ്മൻ ചാണ്ടിയുടെ നാമനിർദേശ പത്രികയിൽ ഒപ്പിട്ടത് .വർഗീസ് മരിച്ചെങ്കിലും ആ പഴയ കാർ മകൻ മാത്യു സി. വർഗീസ് വിറ്റില്ല. ഇപ്പോഴും നല്ല കണ്ടിഷൻ