വര്‍ഷങ്ങളായി തന്നെ സൈബറിടത്തില്‍ അപമാനിക്കുന്ന തരത്തില്‍ പെരുമാറിയ ആളെ കണ്ടുപിടിച്ചെന്ന് വെളിപ്പെടുത്തി നിര്‍മാതാവും മുന്‍ മാധ്യമപ്രവര്‍ത്തകയുമായ സുപ്രിയ മേനോന്‍ പൃഥ്വിരാജ്. സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലാണ് സുപ്രിയ ഇക്കാര്യം വെളിപ്പെടുത്തിയത്. മരിച്ചുപോയ തന്റെ അച്ഛനെ കുറിച്ചു വരെ ഈ ഐഡിയില്‍ നിന്നും മോശം കമന്റുകള്‍ വന്നിരുന്നുവെന്നും അത് തന്നെ വളരെയേറെ വേദനിപ്പിച്ചുവെന്നും സുപ്രിയ കുറിച്ചു. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ:
'നിങ്ങള്‍ എപ്പോഴെങ്കിലും സൈബര്‍ ബുള്ളിയിങ് അനുഭവിച്ചിട്ടുണ്ടോ? എല്ലാ സമൂഹമാധ്യമങ്ങളിലും വ്യാജ ഐഡിയില്‍ നിന്നും പ്രത്യക്ഷപ്പെട്ട് എന്നെയും എനിക്ക് വേണ്ടപ്പെട്ടവരെയും മോശമാക്കിയിരുന്ന ഒരാളുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് ഷേഷം അതാരാണെന്ന് ഞാന്‍ കണ്ടെത്തിയിരിക്കുകയാണ്. അച്ഛനെ കുറിച്ച് മോശമായി കമന്റിട്ടതോടെയാണ് അവളെ ഞാന്‍ തിരിച്ചറിഞ്ഞത്. ഇതിലേറ്റവും തമാശ ആ സ്ത്രീ ഒരു നഴ്സും ഒരു കുഞ്ഞിന്റെ അമ്മയുമാണ്. അതുകൊണ്ട് ഞാന്‍ അവര്‍ക്കെതിരെ നിയമപരമായി നീങ്ങണോ? അതോ പൊതുവിടത്തില്‍ തുറന്നുകാട്ടണോ? നിങ്ങള്‍ പറയൂ' .
രണ്ട് മണിക്കൂറിന് ശേഷമിട്ട ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ താന്‍ പോസ്റ്റിട്ടതിന് പിന്നാലെ അവര്‍ ഇട്ടിരുന്ന മോശം കമന്‍റുകള്‍ തിടുക്കപ്പെട്ട് നീക്കം ചെയ്യാന്‍ തുടങ്ങിയെന്നും പക്ഷേ തന്റെ കൈവശം മതിയായ തെളിവുകളുണ്ടെന്നും സുപ്രിയ കുറിച്ചു.
Supriya Menon on cyber-bullying
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.