സംസ്ഥാനത്തുടനീളം നബിദിന റാലികള്‍ നടക്കുകയാണ്. അത്തരത്തില്‍ റാലിക്കിടെ നോട്ട് മാല നല്കുന്ന അമ്മയുടെ വിഡിയോ സോഷ്യല്‍മിഡിയയില്‍ വൈറലാകുന്നു. മലപ്പുറത്താണ് സംഭവം. മലപ്പുറം കോഡൂർ വലിയാട്ടിൽ നബിദിന റാലി വരുന്നതിനായി മഴയത്ത് കാത്ത് നില്‍ക്കുകയായിരുന്നു പ്രദേശവാസിയായ ഷീന. തന്റെ മകളോടൊപ്പമാണ് ഷീന നബിദിന റാലി കാണാനും കുട്ടികള്‍ക്ക് നോട്ടുമാല സമ്മാനിക്കാനുമെത്തിയത്. റാലി ക്യാപ്റ്റന്‍ നോട്ടുമാല ചാർത്തുകയും ഒപ്പം കവിളിൽ ഉമ്മയും സമ്മാനിച്ചാണ് അമ്മ മടങ്ങിയത്. നിരവധിയാളുകളാണ് വിഡിയോ കണ്ടത്. ഏവരുടയും മനസ് നിറയ്ക്കുന്ന സംഭവം എന്നും ദ റിയൽ കേരള സ്റ്റോറിയെന്നുമൊക്കെയാണ് വിഡിയോയ്ക്ക് താഴെ വരുന്ന കമന്റുകള്‍. വിഡിയോ കാണാം
Nabidina Rally video goes viral on socialmedia