ഹാജി ബലൂച് എന്ന മത്സ്യവില്‍പ്പനക്കാരന്‍ ഒറ്റ രാത്രികൊണ്ട് മില്യണയര്‍ ആയി, ഗോള്‍ഡന്‍ ഫിഷ് എന്നറിയപ്പെടുന്ന ‘സോവ’വിറ്റ ശേഷമാണ് ഈ അപൂര്‍വഭാഗ്യമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ തിങ്കളാഴ്ച അറബിക്കടലില്‍ നിന്നാണ് പാക് പൗരനായ ഹാജിക്കും കൂട്ടര്‍ക്കും ഈ അപൂര്‍വമത്സ്യത്തെ ലഭിച്ചത്. ഒരുപാട് ഗുണങ്ങളുള്ള മത്സ്യയിനമാണ് സോവ. 

ഏഴ് കോടി രൂപയ്ക്കാണ് കറാച്ചി ഹാര്‍ബറില്‍ ഹാജി സ്വര്‍ണമത്സ്യത്തെ ലേലത്തില്‍ വിറ്റതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.  ഒട്ടനേകം ഔഷധ ഗുണങ്ങളുള്ള സോവ മത്സ്യം ലഭിക്കുന്നതും വളരെ അപൂര്‍വമാണ്. സോവയുടെ വയറ്റില്‍ നിന്നും ലഭിക്കുന്ന വസ്തുവും നൂല് പോലുള്ള വസ്തുവുമാണ് ഔഷധാവശ്യങ്ങള്‍ക്കായും ശസ്ത്രക്രിയാവശ്യങ്ങള്‍ക്കായും മറ്റും ഉപയോഗിക്കുന്നത്. 20 മുതല്‍ 40 കിലോഗ്രാം വരെ ഭാരമുള്ളവയാണ് ഈ മത്സ്യം. 1.5മീറ്റര്‍ വരെ വളരാനും സാധ്യതയുള്ളവയാണിവ. 

ഏറ്റവും പ്രധാനമായി, സോവയ്ക്ക് സാംസ്കാരികവും പരമ്പരാഗതവുമായ പ്രാധാന്യമുണ്ട്, പരമ്പരാഗത മരുന്നുകളിലും പ്രാദേശിക പാചകരീതിയിലും സ്വര്‍ണമത്സ്യത്തിന്റെ പ്രാധാന്യം ഏറെയാണ്. പ്രജനന സമയത്തു മാത്രമാണ് ഇവ കടല്‍തീരത്തേക്ക് വരുന്നത്. ഹാജി ബലൂചും മറ്റ് ആറു പേരും ചേര്‍ന്നാണ് പണം വീതം വെച്ചത്.

Pakistan man became millionare overnight after selling rare fish

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.