ഹെൽമറ്റ് ധരിക്കാൻ മടിയുള്ളവരെ കുടുക്കാൻ തൃശൂരിൽ നിന്ന് പുതിയ സാങ്കേതിക വിദ്യ. ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ ബൈക്ക് സ്റ്റാർട്ട് ആകാത്ത സാങ്കേതിക വിദ്യ കണ്ടുപിടിച്ചത് തൃശൂർ തിരുവില്വാമല സ്വദേശി രാജുവാണ്. ബൈക്ക് നിർമ്മാണ കമ്പനികൾ ഓർഡറുമായി യുവാവിനെ സമീപിക്കുന്നുണ്ട്.
ഇനി ഈ ഹെൽമറ്റ് ധരിച്ച് ബൈക്കിൽ കയറിയാൽ ഉടൻ വണ്ടിയുടെ എൻജിൻ ഓണാകും. ഹെൽമറ്റ് വെറുതെ വച്ചാൽ പോര. സ്ട്രിപ്പിട്ടാലെ വണ്ടി സ്റ്റാർട്ട് ആകൂ . 1500 രൂപയാണ് നിർമാണ ചെലവ്. എങ്ങനെയാണ് ഇത് പ്രവർത്തിക്കുന്നതെന്ന് രാജു തിരുവില്വാമല പറയും. ഇലക്ട്രിഷ്യനാണ് രാജു. ഇരുചക്ര വാഹന അപകടങ്ങളിൽ തലയ്ക്ക് പരുക്കേറ്റതു മൂലം മരിക്കുന്നവർ ഒട്ടേറെയാണ്. ഹെൽമറ്റു ബൈക്കിൽ തൂക്കിയിട്ട് വണ്ടിയോടിക്കുന്നവരുമുണ്ട്. കാമറയെ പേടിച്ച് ഹെൽമറ്റ് ധരിക്കുന്നവരാണ് മറ്റൊരു കൂട്ടർ. ഈ സംവിധാനം വ്യാപകമായാൽ ഹെൽമറ്റ് ഇല്ലെങ്കിൽ പെട്രോൾ കഴിഞ്ഞ വണ്ടി ഉന്തുന്നത് പോലെ ബൈക്ക് കൊണ്ടു പോകേണ്ടി വരും. പേറ്റന്റ് എടുക്കാനുള്ള ശ്രമത്തിലാണ് രാജു.