വൈവിധ്യമാര്‍ന്ന വേഷങ്ങളെ തന്‍മത്വത്തോടെ അവതരിപ്പിക്കുന്ന നടനാണ് മോഹന്‍ലാലെന്ന് പ്രഫസര്‍ എം.കെ.സാനു. മോഹന്‍ലാല്‍ അഭിനയകലയുടെ ഇതിഹാസമെന്ന പേരില്‍ പ്രഫസര്‍ എം.കെ.സാനു രചിച്ച പുസ്തകം കൊച്ചിയില്‍ പ്രകാശനം ചെയ്തു. എം.കെ.സാനുമാസ്റ്റര്‍ പുരസ്കാരം എം.ടി.വാസുദേവന്‍ നായര്‍ക്ക് സമ്മാനിച്ചു.
പ്രായാധിക്യത്തിന്‍റെ അവശതകള്‍ക്കിടയിലും പ്രഫസര്‍ എം.കെ.സാനു മോഹന്‍ലാലിന്‍റെ കഥാപാത്രങ്ങളെ വിശകലനം ചെയ്ത് തയാറാക്കിയതാണ് മോഹന്‍ലാല്‍ അഭിനയകലയുടെ ഇതിഹാസമെന്ന പുസ്തകം. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ സത്യന്‍ അന്തിക്കാട്, എം.ജയചന്ദ്രന് നല്‍കി പുസ്തകം പ്രകാശനം ചെയ്തു.
അസ്വാഭാവികമായതിനെ സ്വാഭാവികവും ആഴമുള്ളതുമാക്കുന്നതാണ് മോഹന്‍ലാലിന്റെ അഭിനയശേഷിയെന്ന് പ്രഫ.എം.കെ.സാനു. ഗുരുതുല്യനായ പ്രഫ.എം.കെ.സാനു തന്നെക്കുറിച്ച് ഒരു പുസ്തമെഴുതിയത് വിസ്മയിപ്പിക്കുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു.
പ്രഫ. എം.കെ.സാനുവിന്റെ പേരിലുള്ള പുരസ്കാരം എം.ടി.വാസുദേവൻ നായർക്ക് അദ്ദേഹത്തിന്റെ അഭാവത്തിൽ മോഹൻലാൽ സമർപ്പിച്ചു. എം.ടി.വാസുദേവൻ നായർക്കായി അദ്ദേഹത്തിന്റെ പ്രതിനിധിയാണു പുരസ്കാരം ഏറ്റുവാങ്ങിയത്. എം.കെ.സാനുവിന്റെ പേരിലുള്ള പുരസ്കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് എംടി ശബ്ദസന്ദേശത്തിൽ പറഞ്ഞു.
A book written by Professor M. K. Sanu titled "Epic of Mohanlal's Acting" was released in Kochi