തൃശൂരില്‍ വോഗ് വോയേജ് ഫാഷന്‍ ഷോ മല്‍സരം അരങ്ങേറി. പരമ്പരാഗത രീതിയില്‍ വേഷം ധരിച്ചെത്തിയ വിമല കോളജ് ഒന്നാം സ്ഥാനം നേടി. തൃശൂര്‍ സെന്‍റ് തോമസ് കോളജായിരുന്നു വേദി. മലയാള മനോരമയും സെന്‍റ് തോമസ് കോളജും ചേര്‍ന്ന് സംഘടിപ്പിച്ച യങ് തൃശൂരിന്‍റെ വേദിയിലാണ് ഫാഷന്‍ഷോ അരങ്ങേറിയത്. മൂന്നു കോളജുകളില്‍ നിന്നായി നാലു ടീമുകള്‍ പങ്കെടുത്തു. മുമ്പ് റജിസ്റ്റര്‍ ചെയ്ത ടീമുകളില്‍ നിന്ന് സ്ക്രീനിങ് നടത്തിയാണ് ടീമുകളെ തിരഞ്ഞെടുത്തത്.  പരമ്പരാഗത രീതിയിൽ അണിനിരന്ന വിമല കോളജ് ഒന്നാം സ്ഥാനം നേടി. സെന്റ് തോമസ് കോളജിലെ കേരളത്തനിമയിലെത്തിയ ടീമിനു രണ്ടാം സ്ഥാനവും ലഭിച്ചു.  പ്രശസ്ത കൊറിയോഗ്രഫര്‍ ഡാലു കൃഷ്ണദാസും മുന്‍ മിസിസ് േകരള സരിത രവീന്ദ്രനാഥുമായിരുന്നു വിധി കര്‍ത്താക്കള്‍. 

 

 

ബെസ്റ്റ് ഫീമെയിൽ ഫെയ്സ് ഓഫ് യങ് തൃശൂരായി സെന്റ് തോമസ് കോളജിലെ ബിരുദ വിദ്യാർഥിനി പാർവതിയെ തിരഞ്ഞെടുത്തു. ബിരുദ വിദ്യാര്‍ഥി സിദ്ധാർഥാണ് ബെസ്റ്റ് മെയിൽ ഫെയ്സ് ഓഫ് യങ് തൃശൂരായി തിരഞ്ഞെടുക്കപ്പെട്ടത്. വിജയികൾക്ക് എലിസ്റ്റ ഗോൾഡ് ആൻഡ് ഡയമണ്ട് എം.ഡി: ബാബു മേച്ചേരിപ്പടി കാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. 

 

Vogue Voyage Fashion Show; Vimala College won the first position