G-smarak

 

പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ മഹാകവി ജി.ശങ്കരക്കുറുപ്പിന്‍റെ പേരിലുള്ള സ്മാരകം യാഥാർഥ്യമായി. ഹൈക്കോടതിക്കു സമീപം  25 സെന്‍റ് സ്ഥലത്താണ് പ്രകൃതിയോട് ഇണങ്ങുന്ന രീതിയിൽ സ്മാരകം നിർമിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. 

 

പണ്ഡിറ്റ് കറുപ്പൻ സ്മാരക മന്ദിരത്തിനു സമീപമാണ്  3000 ചതുരശ്ര അടിയിൽ സ്മാരകം നിർമിച്ചിട്ടുള്ളത്. 20 അടി ഉയരത്തിൽ തൂങ്ങിക്കിടക്കുന്ന ഓടക്കുഴലാണ് സ്മാരകത്തിന്‍റെ മുഖ്യ ആകർഷണം. ഇതിനോട് ചേർന്ന് മഹാകവി ജിയുടെ ജീവചരിത്രം മലയാളത്തിലും ഇംഗ്ലിഷിലും എഴുതിയ 4 മുതൽ 8 അടി വരെ ഉയരമുള്ള 12 പാനലുകൾ. കലാസ്വാദനത്തിനായി 65 പേർക്ക് ഇരിക്കാവുന്ന ഓപ്പൺ എയർ ഓഡിറ്റോറിയം, യോഗ സ്പേസ്, ലോബി, ആർട് ഗാലറി, കവിതാ മ്യൂസിയം, ഓഫിസ്, കഫ്റ്റീരിയ എന്നിവ സ്മാരകത്തിലുണ്ട്. 

 

ജിയുടെ കവിതകൾക്കു പുറമേ ചങ്ങമ്പുഴ കൃഷ്ണപിള്ള, വൈലോപ്പിള്ളി ശ്രീധരമേനോൻ തുടങ്ങിയവരുടെ കവിതകൾ കേട്ടും വായിച്ചും ആസ്വദിക്കാനുള്ള സംവിധാനം കവിതാ മ്യൂസിയത്തിലുണ്ട്. അഞ്ച് കോടി രൂപ ചെലവിട്ടാണ് നിർമ്മാണം. എ.കെ.ആന്‍റണി മുഖ്യമന്ത്രിയും സി.എം. ദിനേശ് മണി മേയറും ആയിരുന്ന കാലത്താണ് മംഗളവനത്തിനു സമീപം ഒരേക്കർ സ്മാരകത്തിനായി അനുവദിച്ചത്. ഈ നഗരസഭ സ്ഥിരമായി ബജറ്റിൽ തുക വകകൊള്ളിച്ചെങ്കിലും സ്മാരകം മാത്രം വന്നില്ല. ഭൂമി ഇപ്പോൾ 25 സെന്‍റായി ചുരുങ്ങി.  സ്മാരകത്തിന്‍റെ രൂപകൽപന പ്രമുഖ ആർക്കിടെക്ട് എസ്.ഗോപകുമാറിന്‍റേതാണ്.