വര്‍ഷത്തിലൊരിക്കല്‍ മാത്രം വിരിയും, 12 മണിക്കൂറിനകം കൊഴിഞ്ഞുപോകുകയും ചെയ്യും. കേംബ്രിജ് യൂണിവേഴ്സിറ്റിയിലെ ബോട്ടാണിക് ഗാര്‍ഡിനിലെ പ്രധാനപ്പെട്ട സസ്യങ്ങളിലൊന്നായി ഈ പൂവിനെ പറയാന്‍ കാരണമുണ്ട്, അതിന്‍റെ വശ്യമായ സുഗന്ധം. കള്ളിമുള്‍ച്ചെടിയുടെ പരിധിയില്‍ വരുന്ന മൂണ്‍ഫ്ലവര്‍ കാക്റ്റസ് എന്നാണ് ചെടിയുടെ പേര്. വെളുത്ത നിറത്തിലുള്ള ഈ പൂക്കള്‍ വാടാന്‍ തുടങ്ങിയാല്‍ മാംസം അഴുകന്നതുപോലെയുള്ള ദുര്‍ഗന്ധവുമായിരിക്കും.പ്രശസ്ത പോപ് താരം റിയാനയുടെ പെർഫ്യൂമായ ‘റിറി’യ്ക്ക് ഈ പൂവിന്റെ മണമാണ്.
സാധാരണ കള്ളിമുൾച്ചെടികൾ ഉഷ്ണഭൂമികളിലും മരുഭൂമികളിലും വളരുമ്പോൾ മൂൺഫ്ളവർ വളരുന്നത് ആമസോൺ നദിക്കരയിൽ എപ്പോഴും വെള്ളമുള്ള മേഖലകളിലാണ്. മറ്റുള്ള മരങ്ങളിൽ പടർന്നു കയറിയാണ് ഇവ വളരുന്നത്. ബ്രിട്ടനിലെ കേംബ്രിജ് സർവകലാശാലയുടെ ബൊട്ടാണിക്കൽ ഗാർഡനിൽ ഇതിന്റെ പൂ വിരിഞ്ഞത് വലിയ വാർത്തയായിരുന്നു. സെലേനിസറസ് വിറ്റി എന്നാണ് ശാസ്ത്രനാമം.
രാത്രിയിൽ മാത്രം പൂവ് വിരിയുന്നതിനൊരു കാരണമുണ്ട്. നീണ്ട തണ്ടുള്ള പൂക്കളായതിനാൽ ഇവയിൽ പരാഗണം നടത്തുന്നത് രണ്ടു കീടങ്ങൾ മാത്രമാണ്. കോക്റ്റിയസ് ക്രുവന്റസും വാൽക്കേരി മോത്തും. ഇവ രണ്ടും രാത്രിയിൽ മാത്രമാണ് പുറത്തിറങ്ങുന്നത്.