PTI12_7_2018_000066A

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജ്യത്ത് റജിസ്റ്റർ ചെയ്തിട്ടുള്ള വോട്ടർമാരുടെ കണക്കുകൾ പുറത്തുവിട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ.  രാജ്യത്ത് ആകെ ഇതുവരെയായി 96.88 കോടി വോട്ടര്‍മാരാണ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇത്തവണ കഴിഞ്ഞ തവണത്തേക്കാള്‍ 7.2 കോടി വോട്ടര്‍മാര്‍ കൂടുതലാണ്. 

gujarat-election

തിരഞ്ഞെടുപ്പ് പ്രഖ്യാപന നടപടിയുടെ ഭാ​ഗമായാണ് കണക്ക് പുറത്തുവിട്ടത്. ലോകത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നതെന്നും കണക്ക് പുറത്തുവിട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 18-29 പ്രായപരിധിയിലുള്ള രണ്ടു കോടിയിലധികം ആളുകള്‍ പുതുതായി റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

voting-machine

96.88 കോടി വോട്ടര്‍മാരില്‍ കൂടുതല്‍ പുരുഷ വോട്ടര്‍മാരാണ്. 49.72 കോടി പുരുഷ വോട്ടര്‍മാരും 47.15 കോടി വനിതാ വോട്ടര്‍മാരുമാണുള്ളത്. 18-19 വയസിലുള്ള 1,84,81,610 വോട്ടര്‍മാരും 20-29 വയസിലുള്ള 19,74,37,160 വോട്ടര്‍മാരും 80 കഴിഞ്ഞവരിൽ 1.85 കോടി വോട്ടര്‍മാരുമാണുള്ളത്. 48,000 ആളുകള്‍ ട്രാൻസ്ജൻഡർ വിഭാഗത്തിൽ നിന്നുള്ള വോട്ടര്‍മാരാണ്. 

election

കൂടാതെ, ജമ്മു കശ്മീരിലെയും അസമിലെയും വോട്ടര്‍പട്ടിക പുതുക്കലും വിജയകരമായി പൂര്‍ത്തിയാക്കിയതായും കമ്മിഷന്‍ അറിയിച്ചു.