കോഴിക്കോട് കോന്നാട് ബീച്ചില്‍ പ്രണയിതാക്കള്‍ക്കെതിരെ ചൂലെടുത്ത ‌ബിജെപിക്കാര്‍ പ്രണയദിനത്തില്‍ ബീച്ചിലെത്തിയത് താമരപ്പൂക്കളുമായി. പ്രണയിതാക്കളോട് എതിര്‍പ്പില്ലെന്നും ലഹരിമാഫിയെയും സമൂഹവിരുദ്ധരെയുമാണ് തങ്ങള്‍ എതിര്‍ക്കുന്നതെന്നും പ്രവര്‍ത്തകര്‍ വിശദീകരിച്ചു. 

 

കോന്നാട് ബീച്ചില്‍ കഴിഞ്ഞ ആഴ്ച  ചൂലുമായെത്തി പ്രതിഷേധിച്ചവര്‍... പ്രണയദിനത്തില്‍ ഇതേസ്ഥലത്ത് വീണ്ടുമെത്തി,  കൈനിറയെ താമരപൂക്കളുമായി. അന്ന് നടത്തിയ പ്രതിഷേധം ഫലംകണ്ടെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. സാമൂഹ്യവിരുദ്ധരുടെ ശല്യം കുറഞ്ഞെന്നാണ് വാദം.ചൂലെടുത്തതിനെതിരെ പ്രതിഷേധിച്ച ഡിവൈഎഫ് ഐയ്ക്ക്  മറുപടി ഇങ്ങനെ. ജനസഭ എന്ന് പേരില്‍ ബിജെപി നടക്കാവ് മണ്ഡലം കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്.